
ക്ഷേത്ര സങ്കല്‍പം
ഭാരതീയ സങ്കല്പമനുസരിച്ച് ക്ഷേത്രം ശരീരത്തിനെ പ്രതിനിധാനം ചെയ്യുന്നു. ക്ഷേത്രം ഒരു സജീവ ശരീരമാണെന്നതാണ് എല്ലാ ക്ഷേത്രാചാരങ്ങളുടേയും അടിസ്ഥാനതത്വം. പത്മാസനത്തിൽ ധ്യാനനിമഗ്നനായിരിക്കുന്ന ഒരു യോഗിവര്യനെ ഇവിടെ സങ്കല്പിക്കപ്പെടുന്നു. മനുഷ്യശരീരത്തിനുള്ളതുപോലെ ക്ഷേത്രശരീരത്തിൽ പ്രതിഷ്ടിച്ചിരിക്കുന്ന ജീവാംശത്തിനും സപ്താവരണങ്ങളുള്ളതായി ഗ്രന്ഥങ്ങളിൽ കാണാം. അന്നമയശരീരം( ഭക്ഷണം കഴിച്ചുണ്ടാകുന്നത് -മതിൽ കെട്ട്), പ്രാണമയശരീരം (ബന്ധങ്ങളെ സൃഷ്ടിക്കുന്നത് - പുറത്തെ പ്രദക്ഷിണ വഴി), കാമമയ ശരീരം ( വികാരങ്ങളെ സൃഷ്ടിക്കുന്നത് - പുറത്തെ ബലിക്കൽ വട്ടം), മനോമയ ശരീരം (ചിന്തകളെ സൃഷ്ടിക്കുന്നത് - ചുറ്റമ്പലം), വിജ്ഞാനമയ ശരീരം (ബുദ്ധിശക്തികളെ പ്രവർത്തിപ്പിക്കുന്നത് - അകത്തെ പ്രദക്ഷിണവഴി), ആനന്ദമയശരീരം (സുഖവും ആനന്ദവും നൽകുന്നത്- അകത്തെ ബലിക്കൽ വട്ടം), ചിന്മയ ശരീരം (ജീവാത്മാ-പരമാത്മാ ഐക്യത്തെ സൂചിപ്പിക്കുന്നത് - ശ്രീകോവിൽ) എന്നിവയാണവ. മനുഷ്യശരീരരൂപത്തിൽ പ്രതിഷ്ടിച്ചതിനാൽ ദേവനും ഈ ആവരണങ്ങൾ ഒഴിവാക്കാൻ കഴിയുകയില്ല. എന്നാൽ ഇവയുടെ വിസ്തൃതി മനുഷ്യരുടേതിൽ നിന്നും തീർത്തും വ്യത്യസ്തമായിരിക്കും. ഉദാഹരണമായി ദേവതകളുടെ കാമമയശരീരം മനുഷ്യരിൽ നിന്നും വളരെ വ്യാപ്തി കുറഞ്ഞവയായിരിക്കും. മനോമയ ശരീരത്തോട് ചേർന്ന് ഒരു രേഖയുടെ വ്യാപ്തിയേ ഇവയ്ക്കുണ്ടാകു. പൊതുവിൽ കാമക്രോധാധികൾക്ക് അടിമപ്പെടാത്തവരാണവ. ചിലപ്പോൾ ദേവതാസങ്കല്പങ്ങൾക്കിടയിൽ പോലും ഇവയ്ക്ക് വ്യത്യാസമുണ്ടാകും. പ്രതിഷ്ടാ സങ്കല്പം, നിവേദ്യ-പൂജാകർമ്മങ്ങൾ എന്നിവയിലുണ്ടാകുന്ന വ്യത്യാസമാണ് ഇതിനു കാരണം. ഉദാഹരണത്തിനു ശാസ്ത്രജ്ഞാനത്തിലധിസ്ടിതമായ ധന്വന്തരി മൂർത്തി, കാർത്തികേയൻ എന്നിവരുടെ വിജ്ഞാനമയശരീരം കൂടുതൽ വിസ്തൃതമായിരിക്കും.
ക്ഷേത്രത്തിന്റെ വിവിധഭൗതിക ഭാഗങ്ങളാണ് തറയോട് ചേർന്നുള്ള പാദശില (കാലുകൾ), അതിനു മുകളിൽ ഉരുട്ടിയ പാദോർദ്ധശില (അരക്കെട്ട്), ഗർഭഗൃഹം (ഉദരം), മേഖല (കടിതടം), നാലു തൂണുകൾ (നാലു കൈകൾ), ശ്രീകോവിലിനു മുൻപിലെ മണി (ജിഹ്വ), ശ്രീകോവിൽ (മുഖം), ശ്രീകോവിലിലെ ദീപം (പ്രാണൻ), ഓവ് (അപാനസ്ഥാനം), മേല്പുര (ശിരസ്സ്), താഴികക്കുടം (കുടുമ), കൊടിമരം (കശേരുക്കളോട് കൂടിയ നട്ടെല്ല്), അവയ്ക് ചുറ്റുമുള്ള കൊടിമരക്കയർ (സുഷുമ്നാ നാഡി), കൊടിക്കൂറ (കുണ്ഡലിനീ ശക്തി) മുതലായവ. മൂലാധാരത്തിലുള്ള ജന്മകുണ്ഡലിനി മറ്റ് അഞ്ചു ആധാരങ്ങളും കടന്ന് സഹസ്രാരപത്മത്തിലെത്തുന്ന അവസ്ഥയെയാണ് കൊടിയുയർത്തലിലൂടെ സൂചിപ്പിക്കുന്നത്.
കേരളീയമായ മഹാക്ഷേത്ര നിർമ്മിതി പഞ്ചപ്രാകാരങ്ങൾ എന്ന പദ്ധതിപ്രകാരമാണ് സാധാരണയായി നിർമ്മിക്കുന്നത്. [9]
-
അകത്തെ ബലിവട്ടം
-
അന്തഹാര / ചുറ്റമ്പലം / നാലമ്പലം
-
മധ്യഹാര / വിളക്കുമാടം
-
പുറത്തെ ബലിവട്ടം
-
മര്യാദ / പുറംമതിൽ
ക്ഷേത്രദര്‍ശനം എന്നുള്ളത് വളരെ പരിപാവനമായ ഒരു ഹിന്ദുമതാചാരമാണ്. മന:ശാന്തിയ്ക്ക് ഇത്രയും ഫലപ്രദമായ മാര്‍ഗ്ഗം വേറൊന്നില്ലെന്നതാണ് സത്യം. പ്രകൃതിയില്‍ പോസിറ്റീവ് എനര്‍ജിയും നെഗറ്റീവ് എനര്‍ജിയും എല്ലാം നിലനില്‍ക്കുന്നുണ്ട് എന്നത് സത്യമാണ്.
എന്നാല്‍ പോസിറ്റീവ് എനര്‍ജി നമുക്ക് ലഭിയ്ക്കുന്നിടമാണ് പലപ്പോഴും ക്ഷേത്രങ്ങള്‍. ക്ഷേത്രദര്‍ശനത്തിനായി പുറപ്പെടുമ്പോള്‍ അല്ലെങ്കില്‍ ക്ഷേത്ര ദര്‍ശനം നടത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.
പാദരക്ഷ പുറത്ത്
ക്ഷേത്രമതില്‍ക്കെട്ട പുണ്യഭൂമിയാണ്. മാത്രമല്ല ക്ഷേത്രത്തില്‍ നഗ്നപാദത്തോട് കൂടി കടക്കുമ്പോള്‍ ആരോഗ്യത്തിനുത്തമമെന്ന് കണ്ടു പിടിക്കപ്പെട്ടിട്ടുള്ള ഭൗമകാന്തിക പ്രസരണം ശരീരത്തിലേക്ക് കടക്കുകയാണ് ചെയ്യുന്നത്.
പുരുഷന്‍മാരുടെ മേല്‍വസ്ത്രം
ക്ഷേത്രദര്‍ശനം നടത്തുമ്പോള്‍ പുരുഷന്‍മാര്‍ മേല്‍വസ്ത്രം ധരിക്കരുതെന്നതാണ് ആചാരം. വിഗ്രഹത്തിനു മുന്‍പില്‍ സമാന്തരമായി തൊഴുത് നില്‍ക്കുന്ന വ്യക്തിയില്‍ ഈശ്വര ചൈതന്യം നേരിട്ട് പതിക്കുന്നതിനു വേണ്ടിയാണ് പുരുഷന്‍മാര്‍ മേല്‍വസ്ത്രം ധരിയ്ക്കരുതെന്നു പറയുന്നത്.
ആര്‍ത്തവകാലത്തെ ക്ഷേത്രദര്‍ശനം
ആര്‍ത്തവ കാലത്ത് സ്ത്രീകളുടെ ശാരീരികോഷ്മാവില്‍ വ്യത്യാസം വരും. ഈ ശരീരോഷ്മാവിന്റെ വ്യത്യാസം ദേവബിംബത്തേയും സ്വാധീനിയ്ക്കും. ഇത് വിഗ്രഹത്തിലെ ചൈതന്യത്തില്‍ വ്യത്യാസം വരുത്തുന്നു. അതുകൊണ്ടാണ് ആര്‍ത്തവനാളില്‍ സ്ത്രീയ്ക്ക് ക്ഷേത്ര പ്രവേശനം അനുവദിയ്ക്കാത്തത്.
പ്രദക്ഷിണം വെയ്ക്കുന്നതെന്തിന്
പ്രദക്ഷിണം വെയ്ക്കുന്നതാണ് ക്ഷേത്രദര്‍ശനത്തിലെ പ്രധാന ചടങ്ങ്. കുട്ടികള്‍ക്കും പ്രായമയവര്‍ക്കും പെട്ടെന്ന് ചെയ്യാവുന്ന ഒരു വ്യായാമമുറയാണ് ക്ഷേത്രപ്രദക്ഷിണം. വലത്തോട്ടാണ് പ്രദക്ഷിണം വെയ്‌ക്കേണ്ടതും. ഇതോടെ നാം ഭഗവാനിലേക്ക് കൂടുതല്‍ അടുക്കുന്നു എന്നതാണ് സാരം.
ശിവന് പൂര്‍ണപ്രദക്ഷിണം വേണ്ട
ശിവക്ഷേത്രത്തില്‍ പൂര്‍ണപ്രദക്ഷിണം നടത്തരുത് എന്ന് പറയുന്നത് എന്തുകൊണ്ട്? ശിവന്റെ ശിരസ്സിലൂടെ ഗംഗ ഒഴുകുന്നുണ്ട്. അതുകൊണ്ട് തന്നെ ധാരാജലം ഒഴുകുന്ന ഓവ് മുറിച്ച് പ്രദക്ഷിണം ചെയ്യാന്‍ പാടില്ലെന്നതാണ് വിശ്വാസം.
വിഘ്‌നേശ്വരനു മുന്നില്‍ ഏത്തമിടുന്നത്
വിഘ്‌നേശ്വരനു മുന്നില്‍ സര്‍വ്വവിധ വിഘ്‌നങ്ങളും ഇല്ലാതാക്കാന്‍ ഏത്തമിടുന്നതും സാധാരണമാണ്. ഇത്തരത്തില്‍ ചെയ്യുന്ന ഭക്തന്‍മാരില്‍ നിന്നും വിഘ്‌നങ്ങള്‍ മാഞ്ഞുപോകുമെന്നാണ് വിശ്വാസം.
ശബ്ദം നാമജപത്തിനു മാത്രം
ക്ഷേത്രമതില്‍ക്കെട്ടിനകത്തു പ്രവേശിച്ചു കഴിഞ്ഞാല്‍ ശബ്ദം നാമജപത്തിനു മാത്രമേ പാടുള്ളതുള്ളൂ. മാത്രമല്ല മുറുക്കുന്നതോ പുകവലിയ്ക്കുന്നതോ തുപ്പുന്നതോ എല്ലാം നിഷിദ്ധമാണ്.
നടയ്ക്കു നേരെ നിന്ന് തൊഴരുത്
നടയ്ക്കു നേരെ നിന്ന് തൊഴാതെ ഇടത്തോ വലത്തോ നീങ്ങി നിന്ന് വേണം തൊഴാന്‍. ദേവവിഗ്രഹത്തില്‍ നിന്നും വരുന്ന ഊര്‍ജ്ജം ഭക്തനിലേക്ക് സര്‍പ്പാകൃതിയിലാണ് എത്തിച്ചേരുന്നത്. ഇത്തരത്തില്‍ തൊഴുമ്പോള്‍ ഈ പ്രാണോര്‍ജ്ജം തലച്ചോറിലേക്കും അവിടെനിന്ന് ശരീരമാസകലവും വ്യാപിക്കും എന്നതാണ് കാര്യം.
തന്ത്രിയേയും ശാന്തിയേയും തൊടരുത്
മന്ത്രത്തെ ഉപാസിച്ചു കഴിയുന്ന പൂജാരിയെ അറിയാതെയെങ്കിലും സ്പര്‍ശിച്ചാല്‍ അദ്ദേഹത്തിന്റെ മന്ത്ര സിദ്ധി നഷ്ടപ്പെടുമെന്നാണ് വിശ്വാസം.
ബലിക്കല്ലില്‍ ചവിട്ടുന്നത് ദോഷമോ ?
ക്ഷേത്ര ശാസ്ത്രത്തിന്റെ മുഖ്യഭാഗമാണ് ബലിക്കല്ലുകള്‍. അറിയാതെയെങ്കിലും ഇവയില്‍ ചവിട്ടാനുള്ള സാധ്യത വളരെ കൂടുതലാണ്. എന്നാല്‍ ചവിട്ടിയെങ്കിലും പിന്നീട് അത് തൊട്ട് തലയില്‍ വെയ്ക്കാന്‍ പാടുള്ളതല്ല. ബലിക്കല്ലുകളില്‍ ഒരു കല്ലില്‍ നിന്നും അടുത്ത കല്ലിലേക്ക് ശക്തി പ്രവഹിച്ചു കൊണ്ടിരിയ്ക്കും. അതുകൊണ്ട് തന്നെ ഒരിക്കലും ബലിക്കല്ല് മുറിച്ച് കടക്കാന്‍ പാടുള്ളതല്ല.
ആല്‍മരം പ്രദക്ഷിണം ചെയ്യണമോ ?
ക്ഷേത്രത്തില്‍ പോയാല്‍ ആല്‍മരവും പ്രദക്ഷിണം ചെയ്യണമെന്നാണ് ശാസ്ത്രം. പഞ്ചാമൃതത്തിന്റെ ഗുണങ്ങളാണ് ആല്‍മരത്തിനുള്ളത്. അതുകൊണ്ട് തന്നെ ആല്‍മര പ്രദക്ഷിണം പഞ്ചാമൃതത്തിന്റെ ഗുണം നല്‍കും എന്നാണ് ശാസ്ത്രം.
സ്ത്രീകള്‍ക്ക് സ്രാഷ്ടാംഗ നമസ്‌കാരം ?
ക്ഷേത്രദര്‍ശനത്തില്‍ സ്ത്രീകള്‍ സ്രാഷ്ടാംഗ നമസ്‌കാരം ചെയ്യാന്‍ പാടില്ല. കാരണം നമസ്‌കരിക്കുമ്പോള്‍ മാറിടം, നെറ്റി, കണ്ണ, കൈമുട്ടുകള്‍, കാലടികള്‍ എന്നിവ നിലത്ത് മുട്ടണം. എന്നാല്‍ സ്ത്രീകളുടെ ശരീരഘടനയനുസരിച്ച് ഇവയൊന്നും ശരിയായ രീതിയില്‍ നിലത്ത് മുട്ടുകയില്ല. ഇത് വിപരീത ഫലം ഉണ്ടാക്കും.
തീര്‍ത്ഥം സേവിക്കണം
പ്രസാദംവാങ്ങുന്നതും തീര്‍ത്ഥം സേവിയ്ക്കുന്നതും നിര്‍ബന്ധമാണ്. വിഗ്രഹത്തെ മന്ത്രധ്വനികളാല്‍ അഭിഷേകം ചെയ്‌തെടുക്കുന്ന ജലമാണ് തീര്‍ത്ഥമായി ഭക്തര്‍ക്ക് നല്‍കുന്നത്. തീര്‍ത്ഥത്തില്‍ ചേര്‍ക്കുന്ന തുളസി, കൂവളം, താമര, മന്ദാരം, തെച്ചി, മഞ്ഞള്‍ എന്നിവയുടെ ഔഷധഗുണങ്ങള്‍ രക്തചംക്രമണത്തെ വര്‍ദ്ധിപ്പിക്കും.
അമ്പലത്തില്‍ എന്തിന് വഴിപാട്
കാര്യസാധ്യത്തിനായി വഴിപാട് നടത്തുന്നവര്‍ നമുക്കിടയിലുണ്ട്. എന്നാല്‍ ഇത് ശരിക്കും ഒരു ആരാധനയാണ്. വഴിപാട് നേര്‍ന്ന് നിരന്തരമ പ്രാര്‍ത്ഥിച്ച് മനസ്സ് ഈശ്വരനില്‍ തന്നെ അര്‍പ്പിക്കുന്നതാണ് വഴിപാടിന്റെ പ്രസക്തി.
ഈശ്വരൻ സർവവ്യാപിയാണെങ്കിലും ഭഗവാന്റെ ചൈതന്യം അതിന്റെ മൂർത്തിമത് ഭാവത്തിൽ വിളങ്ങുന്ന ഇടമാണ് ആരാധനാലയo...
ക്ഷേത്ര ദര്‍ശന ആചാരങ്ങള്‍
–അതീവ ഭക്തിയോട് കൂടി മാത്രം ക്ഷേത്രങ്ങളില്‍
പ്രവേശിക്കുക
– ക്ഷേത്ര പൂജാരികളെ സ്പര്‍ശിക്കാതിരിക്കുക.
-കുളിക്കാതെ ക്ഷേത്രത്തില്‍ പ്രവേശിക്കരുത്.
-ക്ഷേത്രത്തില്‍ സമര്‍പ്പിക്കുന്ന എണ്ണ, നെയ്യ്, പൂക്കള്‍ തുടങ്ങിയ ദ്രവ്യങ്ങള്‍
ശുദ്ധമായിരിക്കണം.
-വെറും കൈയോടെ ക്ഷേത്രദര്‍ശനം നടത്തരുത്.
-ഉപദേവത ക്ഷേത്രങ്ങളില്‍ ദര്‍ശനവും നമസ്കാരവും ചെയ്തതിനു ശേഷം വേണം പ്രധാന ദേവനെ ദര്‍ശിക്കാന്‍.
-വിഷയാസക്തി,അസൂയ,പരദ്രോഹചിന്ത തുടങ്ങിയവ ഒഴിവാക്കി ദര്‍ശനം നടത്തുക.
–ലഹരിവസ്തുക്കള്‍ ഉപയോഗിച്ച് കൊണ്ട് ക്ഷേത്രപ്രവേശനം പാടില്ല.
-സ്ത്രീകള്‍ ആര്‍ത്തവം തുടങ്ങി ഏഴു ദിവസം വരേയും ഗര്‍ഭിണികള്‍ ഏഴാം മാസം മുതല്‍ പ്രസവിച്ചു 148 ദിവസം കഴിയുന്നത്‌വരേയും ക്ഷേത്രത്തില്‍ പ്രവേശിക്കരുത്. കുട്ടികളെ ചോറൂണ് കഴിഞ്ഞതിനു ശേഷം മാത്രമേ ക്ഷേത്രത്തില്‍ ദര്‍ശനത്തിനായി കൊണ്ട് പോകാവൂ.
-വിവാഹം കഴിഞ്ഞ ഉടനെ തന്നെ വധൂവരന്‌മാര്‍ ചുറ്റമ്പലത്തില്‍ കയറാന്‍ പാടില്ല.
– നിവേദ്യ സമയത്ത് ക്ഷേത്രത്തിനുള്ളില്‍ പ്രവേശിക്കാന്‍ പാടില്ല.
– ബലിക്കല്ലില്‍ കാലു കൊണ്ടോ കൈ കൊണ്ടോ സ്പര്‍ശിക്കാന്‍
പാടില്ല.
-തീര്‍ത്ഥം മൂന്നു തവണ മന്ത്രം ജപിച്ചു സേവിച്ചശേഷം തലയിലും മുഖത്തും തളിക്കാം. കൈ, ചുണ്ടില്‍ തൊടാതെ നാക്ക്നീട്ടി തീര്‍ത്ഥം നാക്കില്‍ വീഴിക്കണം. കൈപ്പടത്തില്‍ കീഴ്ഭാഗത്തില്‍ കൂടിവേണം നാക്കില്‍ വീഴ്ത്താന്‍. തീര്‍ത്ഥം സേവിച്ചു കഴിഞ്ഞാല്‍ പ്രസാദം നെറ്റിയില്‍ തൊടണം. പുഷ്പം തലയിലോ ചെവികള്‍ക്കിടയിലോ വയ്ക്കാം. എണ്ണ, വാകച്ചാര്‍ത്ത് എന്നിവ തലയില്‍ പുരട്ടണം, ചാന്തു നെറ്റിയില്‍തൊടാം.
-അനാവശ്യസ്ഥലങ്ങളില്‍ കര്‍പ്പൂരം കത്തിക്കുക,പ്രസാദം അണിഞ്ഞശേഷം ബാക്കി
ഷേത്രത്തില്‍ ഉപേക്ഷിക്കുക,ദേവനും ദേവവാഹനത്തിനും ഇടയിലൂടെ നടക്കുക,വിഗ്രഹങ്ങളില്‍ തൊട്ടു നമസ്കരിക്കുക തുടങ്ങിയവയും അരുതാത്തതാണു
– ക്ഷേത്രത്തിനുള്ളില്‍ പരിപൂര്‍ണ നിശബ്ദത പാലിക്കണം.
– കുശലപ്രശ്നങ്ങള്‍ ഒഴിവാക്കുക.–
– ക്ഷേത്രാചാരങ്ങളെ കര്‍ശനമായും പാലിക്കുക.
– നാലമ്പലത്തിന് ഉള്ളില്‍ മൊബൈല്ഫോണ്‍ , മുതലായ ഉപകരണകള്‍ പ്രവ്‌ര്‍ത്തിപ്പിക്കരുത്
പ്രദക്ഷിണ നിയമങ്ങള്‍
ഗണപതി- ഒന്ന്
ശിവന്‍ – മൂന്ന്
മഹാവിഷ്ണു – നാല്
ശാസ്താവ് – അഞ്ച്
സുബ്രമണ്യന്- ആറ്
ഭഗവതി – നാല്
സൂര്യന്‍ – രണ്ട്
ശിവ ക്ഷേത്രത്തില്‍ ചന്ദ്രകല രൂപത്തില്‍ പ്രദക്ഷിണം ചെയ്യണം.
എങ്ങനെയാണ് പ്രദക്ഷിണ സമയത്ത് നടക്കേണ്ടത്?
ആസന്ന പ്രസവാ നാരീ തൈലപൂര്‍ണം യഥാഘടം
വഹന്തീശന കൈര്യാതി തഥാകാര്യാല്‍ പ്രദക്ഷിണം
പ്രസവം അടുത്ത ഒരു സ്ത്രീ തലയില്‍ എണ്ണ നിറഞ്ഞ കുടം എങ്ങനെ കൊണ്ടുപോകുന്നുവോ അതുപോലെ ശ്രദ്ധയോടെ വേണം പ്രദക്ഷിണം ചെയ്യുവാന്‍.
പ്രദക്ഷിണ കാലവിധികള്‍
കാലത്ത് ചെയ്യുന്ന പ്രദക്ഷിണം രോഗനാശകവും മദ്ധ്യാഹ്നകാലത്ത് ചെയ്യുന്ന പ്രദക്ഷിണം സര്‍വാഭീഷ്ട ദായകവും സായാഹ്ന കാലത്ത്ചെയ്യുന്ന
പ്രദക്ഷിണം എല്ലാ പാപങളേയും ഹനിക്കുന്നതും അര്‍ദ്ധരാത്രീ ചെയ്യുന്നത് മുക്തിപ്രദവൂമത്രേ