
ക്ഷേത്രങ്ങളിലെ പൂജാദികർമങ്ങൾ ശാസ്ത്രാനുസരണം നിശ്ച യിച്ചു നടത്തുകയോ നടത്തിക്കുകയോ ചെയ്യുന്നവർ തന്ത്രികൾ എന്ന പേരിൽ അറിയപ്പെടുന്നു. ക്ഷേത്രകാർമികൻ, പുരോഹിതൻ എന്നീ പേരുകളിലും അറിയപ്പെടുന്നു. പ്രാചീനകാലം മുതൽ തന്ത്രം കാരായ്മാവകാശമായിരുന്നു. ദൈവികമായ കാര്യങ്ങളെക്കുറിച്ചു വിധി പറയുന്നതിനുള്ള അധികാരം തന്ത്രികളിലാണു നിക്ഷിപ്തമായിട്ടുള്ളത്. തന്ത്രികൾ ക്ഷേത്രത്തിലനുഷ്ഠിക്കുന്ന പ്രവൃത്തികളാണ് തന്ത്രം എന്ന പേരിലറിയപ്പെടുന്നത്.
കാമ്പ്രം (കൊട്ടിയൂരമ്പലം), ചേന്നാസ് (ഗുരുവായൂരമ്പലം), താഴമൺ (ശബരിമല ക്ഷേത്രം), തരണനെല്ലൂർ (ഇരിങ്ങാലക്കുട ക്ഷേത്രം) എന്നീ നാല് ഇല്ലക്കാരാണ് കേരളത്തിലെ പ്രസിദ്ധ തന്ത്രിമാർ. മറ്റൊരു പ്രസിദ്ധ താന്ത്രിക കുടുംബമാണ് ഭദ്രകാളിമറുപ്പിള്ളി.
ക്ഷേത്രങ്ങളോടനുബന്ധിച്ചുള്ള കൊടിയേറ്റം, ദിക്കുബലി, ആറാട്ട്, തൂക്കം, കലശാഭിഷേകം, നവകം തുടങ്ങിയുള്ള ചടങ്ങുകളൊക്കെ നിർവഹിക്കുന്നത് തന്ത്രിമാരാണ്.
ക്ഷേത്രങ്ങളിലെ പൂജാദികളായ ആഭ്യന്തരകർമങ്ങൾ ശാസ്ത്രാ ചാരമനുസരിച്ച് നിശ്ചയിച്ചു നടത്തുകയോ, തങ്ങളുടെ മേൽനോട്ടത്തിൽ അവയെ നടത്തിക്കുകയോ ചെയ്യുന്ന ആചാര്യന്മാരാണ് തന്ത്രികൾ എന്ന് കേരളീയ സംസ്കൃത സാഹിത്യ ചരിത്രത്തിൽ പരാമർശം ഉണ്ട്.
നന്നായി സ്ഥിതിചെയ്യുമീശ്വരസ്വരൂപത്തെ തന്ത്രിയെപ്പോലെ പൂജിച്ചിടാം എന്ന് ചിത്രരാമായണവും തന്ത്രി നമ്പൂതിരിപ്പാട് ക്ഷേത്രത്തിൽ ഭരണം നടത്തുന്നതിന് അധികാരി'എന്ന് ട്രിവാൻഡ്രം സാൻസ്ക്രിറ്റ് മാനുവലിൽ നാഗമയ്യയും തന്ത്രിമാരെക്കുറിച്ച് രേഖപ്പെടുത്തിക്കാണുന്നു.
ക്ഷേത്രത്തിൽ വിഗ്രഹ പ്രതിഷ്ഠ,കൊടിമര പ്രതിഷ്ഠ എന്നിവ നടത്തുകയും ക്ഷേത്രങ്ങളിലെ പൂജാദികളായ ആഭ്യന്തരകർമങ്ങൾ ശാസ്ത്രാ ചാരമനുസരിച്ച് നിശ്ചയിച്ചു നടത്തുകയോ, തങ്ങളുടെ മേൽനോട്ടത്തിൽ അവയെ നടത്തിക്കുകയോ ചെയ്യുന്ന ആചാര്യന്മാരാണ് തന്ത്രികൾ .തന്ത്രികൾ പരബരകളായി കൈമാറിപോരുന്ന സ്ഥാനം ആണ് …..തന്ത്രികൾ സ്വയം മാറാൻ തയ്യാറാവുകയോ …വംശം അന്യം നിൽകുകയൊ ചെയ്യാതെ തന്ത്രികളെ മാറ്റാൻ വിധിയില്ല … അഷ്ടമംഗല പ്രശ്നം വച്ച് അതിൽ ദേവ ഹിതം നോക്കിയാണ് തന്ത്രികളെ തെരഞ്ഞെടുക്കുന്നത് …അതായത് ദേവന് ഇഷ്ടപ്പെടുന്ന ആള്കു മാത്രമേ തന്ത്രി സ്ഥാനം കിട്ടുകയുള്ളൂ …തന്ത്രികൾ ആയി തിരഞ്ഞെടുക്കപ്പെടുന്നവർ പൂജാവിധികളിലും ,ആചാരങ്ങളിലും ,അനുഷ്ടാനങ്ങളിലും നല്ല അറിവുള്ളവരും നല്ല ഉപാസന ഉള്ളവരും ആയിരിക്കും തന്ത്രികൾ
ക്ഷേത്രവും അവിടെ പ്രതിഷ്ഠിക്കുന്ന വിഗ്രഹങ്ങളും ചൈതന്യസമ്പൂര്‍ണമാകുന്നത്, മന്ത്രതന്ത്രാദികളില്‍ അവഗാഹം നേടുകയും ജപഹോമ തര്‍പ്പണാദികളിലൂടെ മന്ത്രശക്തിയും തപഃശക്തിയും നേടുകയും ചെയ്തിട്ടുള്ള താന്ത്രികാചാര്യന്മാര്‍ നിരവധി സങ്കീര്‍ണ്ണങ്ങളായ കര്‍മ്മങ്ങള്‍ അനുഷ്ഠിച്ച് പ്രതിഷ്ഠ നടത്തുമ്പോഴാണ്. പ്രതിഷ്ഠ നടത്തുന്ന ആചാര്യന്മാര്‍ (തന്ത്രി) തന്റെ ആത്മചൈതന്യത്തെ (കുണ്ഡലിനീശക്തി) ബിംബത്തില്‍ ലയിപ്പിക്കുമ്പോള്‍ മാത്രമാണ് ക്ഷേത്രവും വിഗ്രഹവും ചൈതന്യപൂര്‍ണമാകുന്നത്. കല്‍പാന്തകാലത്തോളം നിലനില്‍ക്കുന്നതിനുവേണ്ടിയാണ് ക്ഷേത്രങ്ങള്‍ നിര്‍മ്മിച്ച് പ്രതിഷ്ഠ നടത്തുന്നത്. അങ്ങനെ ജീവനുള്ള പ്രതീകമായ ക്ഷേത്രത്തിന്റെ ചൈതന്യപോഷമത്തിനും സംരക്ഷണത്തിനുംവേണ്ടി ദൈനംദിന പൂജാദികളും ഉത്സവാദിവിശേഷങ്ങളും ചിട്ടയായും ക്രമമായും നടത്തുന്നു. സാധാരണ ഒരു മഹാക്ഷേത്രത്തില്‍ ഉഷഃപൂജ, ഏതൃത്തപൂജ, പന്തീരടി പൂജ, ഉച്ചപൂജ, അത്താഴപൂജ എന്നിങ്ങനെ അഞ്ചുപൂജകളാണുണ്ടാവുക. ബ്രാഹ്മമുഹൂര്‍ത്തത്തില്‍ ശംഖനാദത്തോടും വാദ്യഘോഷത്തോടുംകൂടി പള്ളിയുണര്‍ത്തുമ്പോള്‍ ഒരു ദിനം ആരംഭിക്കുന്നു. കുളിയും പ്രാതഃസന്ധ്യാ വന്ദനാദികളും കഴിഞ്ഞ് മേല്‍ശാന്തി തറ്റുടുത്ത്, കാലുകഴുകി ആചമിച്ച്, ജപിച്ചുതളിച്ച്, തിരുനടയില്‍ വന്ന് അഭിവാദ്യം ചെയ്തു മണിയടിച്ച് നടതുറക്കുന്നു. അകത്തുകടന്നാല്‍ ആദ്യം വിളക്കുതെളിയിക്കുകയാണ് ചെയ്യുന്നത്. തുടര്‍ന്ന് തലേദിവസം അണിയിച്ച മാലകളും പൂജിച്ച പുഷ്പങ്ങളും മാറുന്നു. വിഗ്രഹത്തില്‍ നിന്നും ഇവ മാറ്റുന്നതിന് മുന്‍പ് നടത്തുന്ന ദര്‍ശനത്തിന് നിര്‍മ്മാല്യദര്‍ശനം. നിര്‍മ്മാല്യദര്‍ശനം അതിവിശിഷ്ടമായി ഭക്തജനങ്ങള്‍ കരുതുന്നു. പ്രഭാതത്തിന് മുന്‍പായി തിരുനട തുറക്കുന്ന സമയത്തുനടത്തുന്നതാണ് നിര്‍മാല്യദര്‍ശനം.
നിര്‍മ്മാല്യം മാറ്റിയതിന് ശേഷം എണ്ണയാടി, ഇഞ്ച, വാകപ്പൊടി ഇവകളാല്‍ ദേവനെ തേച്ചുകുളിപ്പിക്കുന്നു. തീര്‍ത്ഥമുണ്ടാക്കി അഭിഷേകാദികളും അലങ്കാരങ്ങളും ചെയ്തു മലര്‍നിവേദ്യം കഴിഞ്ഞാല്‍ ഉഷഃപൂജ തുടങ്ങുകയായി. ഉഷഃപൂജയും എതൃത്തപൂജയും കഴിഞ്ഞാല്‍ ശീവേലി (ശ്രീബലി) എന്ന ചടങ്ങുനടക്കുന്നു. ദേവന്റെ പാര്‍ഷദന്മാര്‍ക്കും ദ്വാസ്ഥന്മാര്‍ക്കും പരിവാരങ്ങള്‍ക്ക് ധ്വജശേഖരന്മാര്‍ക്കും ബലിതൂവുന്ന ഈ ചടങ്ങോടുകൂടി രാവിലത്തെ പൂജകള്‍ പര്യവസാനിക്കുന്നു. പിന്നീട് നടത്തുന്ന പൂജയ്ക്കാണ് പന്തീരടി എന്ന് പറയുന്നത്. നിത്യനവകവും അഞ്ചുപൂജകളുമുള്ള ക്ഷേത്രങ്ങളില്‍ പന്തീരടിക്കാണ് നവകം പൂജിച്ച് അഭിഷേകം ചെയ്യുന്നത്. പിന്നെയാണ് ഉച്ചപൂജ. അതിനുശേഷമുള്ള ഉച്ചശീവേലിയോടുകൂടി മദ്ധ്യാഹ്നം വരെയുള്ള പൂജകള്‍ സമാപിക്കുന്നു. ഉത്സവകാലങ്ങളില്‍ ഉച്ചശീവേലി കാഴ്ചശീവേലിയായി വൈകുന്നേരമാണ് നടത്തുന്നത്. എന്നാല്‍ ഗുരുവായൂര്‍ തുടങ്ങി അപൂര്‍വം ചില ക്ഷേത്രങ്ങളില്‍ മാത്രം നിത്യേന ഉച്ചശീവേലി കാഴ്ചശീവേലിയായി നടത്തിവരുന്നു.
വൈകുന്നേരം അഞ്ചുമണിയോടുകൂടി ആരംഭിക്കുന്ന സായാഹ്നപൂജകള്‍ രാത്രി എട്ടുമണിയോടെയുണ്ടാവും. പ്രദോഷ ദിവസങ്ങളില്‍ സന്ധ്യയ്ക്ക് ശിവക്ഷേത്രങ്ങളില്‍ പ്രദോഷപൂജയോടൊപ്പം അഭിഷേകവും പതിവുണ്ട്. മറ്റ് ദിവങ്ങളില്‍ സന്ധ്യയ്ക്ക് അഭിഷേകം പതിവില്ല. ദീപാരാധനയ്ക്കുശേഷം അത്താഴപൂജയും അതുകഴിഞ്ഞാല്‍ അത്താഴശീവേലിയും നടത്തി നട അടയ്ക്കുന്നതിനിടെ ഒരു ദിവസത്തെ പൂജാക്രമത്തിന് പരിസമാപ്തി കുറയ്ക്കുന്നു. തിരുവുത്സവം, ആട്ടവിശേഷം, ഉദയാസ്തമനപൂജപോലെയുള്ള അവസാന വഴിപാടുകള്‍ എന്നിവ നടക്കുമ്പോള്‍ ക്രമത്തിനും സമയത്തിനും അല്‍പാല്‍പം വ്യത്യാസങ്ങള്‍ വരാം. ചെറിയ ക്ഷേത്രങ്ങളില്‍ അഭിഷേകവും പൂജയും മാത്രം രാവിലെയും, ദീപാരാധനയും നിവേദ്യവും വൈകിട്ടും നടത്തുന്നു. തീരെ ചെറിയ ക്ഷേത്രങ്ങളില്‍ ഒരു നേരം മാത്രം അഭിഷേകവും നിവേദ്യവും നടത്തി നട അടയ്ക്കുന്ന പതിവുമുണ്ട്.
ക്ഷേത്രങ്ങളില്‍ നടതുറന്നാല്‍ അടയ്ക്കുന്നതുവരെയുള്ള പൂജാസമയങ്ങളില്‍ എല്ലായ്പ്പോഴും ഒന്നുപോലെ ദര്‍ശനം അനുവദിക്കുന്നതല്ല. പരമപ്രധാനമായ ചില സന്ദര്‍ഭങ്ങളില്‍ ഭക്തജനങ്ങളെ ദേവദര്‍ശനം ചെയ്യുന്നതില്‍ നിന്നും വിലക്കി നിര്‍ത്താറുണ്ട്. ഉദാഹരണത്തിന് നിവേദ്യസമയത്ത് ദര്‍ശനത്തിന് വിലക്ക് കല്‍പിച്ചിരിക്കുന്നത് നോക്കുക. അവിചാരിതമായി ഉണ്ടായേക്കാവുന്ന അശുദ്ധിബാധ ഒഴിവാക്കുന്നതിനും ദേവന് മറ്റുതരത്തിലുള്ള അസ്വസ്ഥതകള്‍ കൂടാതെ നിവേദ്യം സ്വീകരിക്കുന്നതിനും അനുയോജ്യമായ ഒരു അവസ്ഥാവിശേഷം സംജാതമാകുവാനാണ് ഈ വിലക്കു കല്‍പിച്ചിരിക്കുന്നത്.
ദൈവത്തിനു 3 ഗുണങ്ങൾ ആണുള്ളത് . “സൃഷ്ടി ‘ സ്ഥിതി ‘ സംഹാരം”. ഈ ഗുണങ്ങളെ ആണ് “ദേവത കളായി “അരധിക്കപെടുന്നത്” . “എന്താണ് “ദേവത എന്നവാക്കിന് അർഥം? “ദിവ് എന്നവക്കിൽ നിന്നാണ് “ദേവത എന്നാ വാക്കുണ്ടായത്” പ്രകാശിപ്പിക്കുന്നത് എന്തോ ? അത് ദേവത ” ,”സൂര്യൻ ” ദേവതയാണ്! സ്നേഹം പ്രകാശിപ്പിക്കുന്ന ദേവത യാണ്! “അമ്മ ” ഈ അർത്ഥത്തിൽ അമ്മ “വേ.”ദേവതയാണ്”വേദങ്ങളിൽ “ദേവത സങ്കല്പം ഇല്ലെന്”പറയുന്നത് ശരിയല്ല” ഋഗ്വേദം 2.14.12 “സപ്ത ശിവുക്കളെ പറ്റി പറയുന്നു. എന്താണ് “മുപ്പത്തി മുക്കോടി ദേവത : ” “8 വസുക്കൾ” ഭൂമി ‘ ജലം’ വായു’ ആകാശം’ ചന്ദ്രൻ ‘ സൂര്യൻ’ അഗ്നി’ നക്ഷത്രങ്ങൾ ” നമ്മുടെ ശരീരത്തിൽ 10 പ്രാണൻ ഉണ്ട് ‘ പ്രാണൻ അപാനൻ
വ്യാനൻ ഉദാനൻ സമാനൻ തുടങ്ങിയവ
കൂടെ ആത്മാവും ചേര്ത് 11″രുദ്രന്മാർ” ഒരു വർഷത്തിൽ 12 മാസം” ഇവ നമ്മുടെ ആയുസ്സിനെ “ആഹരിക്കുന്നു” ഇവരെ 12 “ആദിത്യന്മാർ” “മിന്നൽ “എന്നാ ഇന്ദ്രേൻ ” പ്രകാശിക്കുന്ന ദേവതയാണ്” മഴവെള്ളം
വായു ഔഷടങ്ങൾ എന്നിവയെ ശുദ്ധീകരിക്കുന്നു” ഇവചേർത്ത്
33 ദേവതകൾ ” ഇവയെ ആണ് 33 കൊടിയാക്കിയത് ??!!” ഇവയൊന്നും “ദൈവമെന്നു “വേദം ഒരിടത്തും “പറഞ്ഞിട്ടുമില്ല” അല്ലയോ “സൂര്യ വിഷ്ണോ” എന്നാണ് സൂര്യനെ ഋഗ്വേദം പരിച്ചയപെടുതുന്നത് ‘ “സൂര്യന് ചുറ്റും മേഞ്ഞു നടക്കുന്ന “ഗോക്കൾ” എന്നത് “ഗോ “ഭൂമി തുടങ്ങിയ ഗ്രഹങ്ങളാണ്” അപ്പോളെ “വേദത്തിൽ ശിവ വിശ്നവ ” ദേവതകളെ പറ്റി പറയുന്നു എന്നര്ഥം” ” ഇനി എന്താണ് ” വിഗ്രഹം എന്ന് നോക്കാം ‘ വിശേഷേണ “ഈശ്വരനെ “വസ്തുവിൽ “ഗ്രഹിക്കുന്നതനെ “വിഗ്രഹം” എന്നര്ഥം”? രണ്ടു തരം വിഗ്രഹം ഉണ്ട്? “1:”നാമവിഗ്രഹം 2 പ്രതിമകൾ”ഇവ രണ്ടും പ്രതീകങ്ങൾ ആണ് ?! .ദൈവത്തിന്റെ !”ഗുണങ്ങളെ
ആണിവിടെആരാധിക്കുന്നത് നാമമോ.”വിഗ്രഹമോ “അല്ല “ദൈവം?——–കോസ്മിക്-എനർജി”യെ ഒരു പ്രത്യേക രീതിയിൽ “സംവിധാനം ” ചെയ്തിട്ടുള്ള ‘ “വിഗ്രഹത്തിലേക്ക് “ആഗിരണം
ചെയ്യത്തക്ക വിധത്തിലാണ് “ക്ഷേത്രം” നിർമ്മിചീട്ടുള്ളത് ‘ . ഭൂമിയുടെ മഗ്നെടിക് waves കൂടുതൽ ഉള്ള ഇടമാണ് ക്ഷേത്ര നിർമ്മാണത്തിന് തിരഞ്ഞെടുക്കുന്നത്’ ‘ “ഗർഭ ഗൃഹത്തിന് “മുകളിൽ ഉള്ള “താഴിക കുടത്തിൽ “IRIDIYUM ” എന്ന വിലയേറിയ “ലോഹം ” കോസ്മിക് എനർജി ആകര്ഷിച്ചു “വിഗ്രഹത്തിലേക്ക് ” സന്നിവേഷിപ്പിക്കുന്നു! “പ്രത്യേകമായ
“AURA ഉള്ള “ശില”കൽ ആണ് വിഗ്രഹത്തിനായ് എടുക്കുന്നതു .”വിഗ്രഹമെന്ന “ലിംഗം “പ്രതിഷ്ഠ പീഠം എന്നാ “യോനിയിൽ” ഇറക്കിവെക്കുന്ന “കർമ്മത്തെയാണ് ” പ്രതിഷ്ഠ” എന്ന് പറയുന്നത്” പ്രതിഷ്ഠ പീദത്തിനു 7 ഘടകങ്ങൾ ഉണ്ട്’ 1 ആധാരശില
2 നിധികുംഭം 3 പദ്മം 4 കൂര്മം 5 യോഗ നാളം 6 നപുംസക ശില ‘ 7 “ലിംഗം ” പൂജാരി അവൻ ആര്ജിച്ച ആത്മ ശക്തി ‘ “മന്ത്ര ഉച്ചരണത്തിലൂടെ “വിഗ്രഹത്തിലേക്ക് ആവഹിക്കുന്നതാണ് “പൂജ” പൂജാരി മികച്ച “വേദ പണ്ഡിതൻ ആയിരിക്കണം! സത്വഗുണ പ്രധാനിയും “മംസലഹരി വസ്‌തുക്കൾ ” നിഷിധനു മായിരിക്കണം ” .( മന്ത്രങ്ങൾ ) എന്തെന്നു പിറകെ പറയാം’ “ശ്രീകോവിൽ ദേവന്റെ ശിരസ്സായും ‘ അകത്തെ ബലിവട്ടം “മുഖം ” ആയും ‘ “വിളക്കുമാടം “ഉദരമായും ” പുറത്തെ പ്രദിക്ഷിണ വഴി അരക്കെട്ടായും ‘ ഗോപുരം “കാലുകൾ ആയും ‘ “കൊടിമരം നട്ടെല്ല് ” ആയും ആണു സംവിധാനം ചെയ്തിട്ടുള്ളത്”!! “കൊടിമരം ഒരു “ഇടിമിന്നൽ രക്ഷകവചമയ് പ്രവർത്തിക്കുന്നു ” ” പൂജ ദ്രവ്യ്‌ങ്ങളായ് ഉപയോഗിക്കുന്ന ” ധാന്യങ്ങൾ ‘ നെയ്യ് ” നാളികേരം’ അവിൽ മലര് ” എന്നിവ പഞ്ചാ ഭൂതങ്ങളിൽഒന്നായ “ഭൂമിയേയും ‘ പുഷ്പം ‘ ആകാശത്തെയും’ “അഗ്നി അഗ്നിയെ തന്നെയും” ധൂപം ‘ വായുവിനെയും ‘ “വെള്ളം വെള്ളത്തിനെയും പ്രധിനിതീകരിക്കുന്നു! പഞ്ചാ ഭൂതങ്ങളിൽ നിന്നും കിട്ടുന്ന “കോസ്മിക് എനർജി നമ്മിലേക്ക് convey ചെയ്യുന്നു ഇവിടെ! “ദീപം” കണ്ണുകളെയും ‘ ധൂപം മൂക്കിനേയും’ നെയ്യ് തുളസി തുടങ്ങിയ. medicinal chemicals ചന്ദനം ഇവ ” ചർമ്മത്തിനെയും പ്രസാദം രസനെദ്രിയതെയും” ഉത്തേചിപ്പിക്കുന്നു ക്ഷേത്രത്തിന്റെ താഴിക കുടതിലൂടെ ” വിഗ്രഹത്തിലേക്ക് പ്രവഹിക്കുന്ന “കോസ്മിക് “എനർജി യെ “മന്ത്ര “ജപത്തിലൂടെ ശക്തിപെടുത്തി” ശ്രീകോവിലിനു “ഇടുങ്ങിയ മുറിയില് “സംഭരിച് “ദീപാരാധനക്ക് ശേഷം ന ടതുറക്കുമ്പോൾ ” ഭക്തരിലേക്ക് ” പ്രവേശിക്കുന്നു ഇതാണ് “ക്ഷേത്ര രഹസ്യം”